റിച്ച്മാക്സ് ഫിൻവെസ്റ്റിന്റെ പുതിയ അഞ്ച് ബ്രാഞ്ചുകൾ തെലങ്കാനയിൽ പ്രവർത്തനം ആരംഭിച്ചു. അൽവാൾ, മഹബൂബാബാദ്, യെല്ലനാട്, നർസാംപേട്ട്, ബാലാനഗർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. കമ്പനി സി.എം.ഡി ജോർജ് ജോൺ വാലത്ത്, തെലങ്കാന ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗങ്ങളായ ടി.പി.സി.സി ജനറൽ സെക്രട്ടറി ഡോ. അദ്ദങ്കി ദയാകർ, കൗൺസിലർ നരസിംഹ റാവു, കോരം കനകയ്യാ എം.എൽ.എ, ചെയർമാൻ നർസാംപേട്ട് പാളയ് ശ്രീനിവാസൻ ആവുല രവീന്ദർ റെഡ്ഢി എന്നിവരാണ് ബ്രാഞ്ചുകളുടെ ഉദ്ഘാടനം ഒരേ ദിവസം നിര്‍വഹിച്ചത്. റിച്ച്മാക്സ് ഗ്രൂപ്പ് ഡയറക്ടർ സി.എം.ജോളി, നാഷണൽ ഹെഡ് & ഡയറക്ടർ പ്രവീൺ ബാബു തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. 2030 ആകുമ്പോള്‍ രാജ്യത്തെ റിച്ച്മാക്സ് ഗ്രൂപ്പ് ശാഖകളുടെ എണ്ണം ആയിരമാക്കാനും 2040ല്‍ റിച്ച്മാക്സ് കമ്പനിയെ ഒരു ബാങ്കാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നതെന്ന് റിച്ച്മാക്സ് ഗ്രൂപ്പ് സി.എം.ഡി ജോർജ് ജോൺ വാലത്ത് പറഞ്ഞു.