ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ പൂജാരി അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. ക്ഷേത്രപരിസരത്തുള്ള ജമന്തി കൃഷിക്കിടയിലായി 685 കഞ്ചാവ് ചെടികളാണ് പൂജാരി നട്ടു വളര്‍ത്തിയത്. സംഭവത്തില്‍ പൂജാരിയായ അവുതി നാഗയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം.
ജമന്തി ചെടികള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു പൂജാരിയുടെ കഞ്ചാവ് കൃഷി. കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാര്‍ക്ക് വില്‍പനയും നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാള്‍ കഞ്ചാവു കൃഷി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുതിര്‍ന്ന പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു ക്ഷേത്രപരിസരത്തു റെയ്ഡ് നടത്തിയത്.