ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ. ഇനി അഞ്ച്, പതിനെട്ട് ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമേ ഉണ്ടാകൂ. നിലവിലുണ്ടായിരുന്ന പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം കൗൺസിൽ അംഗീകരിച്ചു.

പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് നിരവധി സാധനങ്ങൾക്ക് വില കുറയും. അവ ഏതൊക്കെയാണെന്ന് താഴെക്കൊടുക്കുന്നു.

ജിഎസ്ടി ഇല്ലാത്ത ഉത്പന്നങ്ങൾ

പാൽ, പനീർ, ബ്രഡ്, മുട്ട, അരി തുടങ്ങിയ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കൾക്കും ഇനി ജിഎസ്ടി ഉണ്ടാകില്ല.

വില കുറയുന്നവ (ജിഎസ്ടി 5 ശതമാനത്തിലേക്ക്)

  • സോപ്പ്, ഷാംപു
  • സൈക്കിൾ
  • കരകൗശല ഉത്പന്നങ്ങൾ
  • മാർബിൾ, ഗ്രാനൈറ്റ്, ലെതർ ഉത്പന്നങ്ങൾ
  • 2500 രൂപ വരെയുള്ള ചെരുപ്പുകൾ

വില കുറയുന്നവ (ജിഎസ്ടി 18 ശതമാനത്തിലേക്ക്)

  • ടി.വി., റെഫ്രിജറേറ്റർ
  • ചെറുകാറുകൾ
  • സിമന്റ്

ജിഎസ്ടി സ്ലാബുകൾ ലയിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് യോഗത്തിൽ തീരുമാനമായില്ല. ഇത് സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാകും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

GST Council meeting outcomes included significant decisions regarding tax slabs. The council approved the proposal to have only two slabs: five and eighteen percent, potentially reducing prices on several goods.