TOPICS COVERED

25 കോടി രൂപയുടെ സമ്മാനങ്ങളുമായി മൈജി ഓണം മാസ് ഓണം സീസണ്‍ ത്രീ. തിരുവോണ നാളുവരെ നീളുന്ന മിഡ്നൈറ്റ് സെയിലില്‍ വിലക്കുറവിനൊപ്പം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി മൈജി ഒരുക്കിയിട്ടുണ്ട്. 

കേരളത്തിലെമ്പാടുമുള്ള മൈജി ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഓണനാളുകളില്‍ തിരുവോണം വരെ നടക്കുന്ന മിഡ്നൈറ്റ് സെയിലില്‍ പ്രത്യേക ഡിസ്കൗണ്ടുകള്‍ക്ക് പുറമെ ആകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. സ്ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുകളിലൂടെ ഉല്‍പ്പന്ന വിലയുടെ 4 മുതല്‍ 100 ശതമാനം വരെ ഡിസ്കൗണ്ട്, അല്ലെങ്കില്‍ റെഫ്രിജറേറ്റര്‍, വാഷിങ്മിഷന്‍,  സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, വാച്ചുകള്‍ തുടങ്ങി അനവധി സമ്മാനങ്ങളാണ് മൈജി നല്‍കുന്നത്. ഇതിനു പുറമെ കാറുകളും സ്കൂട്ടറുകളും സ്വര്‍ണ നാണയവും ഉള്‍പ്പടെ ബംബര്‍ സമ്മാനങ്ങള്‍ വേറെയും‍. 

ക്യാഷ് ഡിസ്‍കൗണ്ടുകള്‍ക്ക് പുറമേ ഓണനാളുകളിലെ പ്രത്യേക സമ്മാനങ്ങള്‍ കൂടി കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് മൈജി ഒരുക്കുന്നത്. ഓണ വിപണിയില്‍ ഇതുവരെ കേരളത്തിലുടനീളം ഏഴ് പേര്‍ കാറുകളും ആറു പേര്‍ ഒരു ലക്ഷം രൂപ വീതവും നേടിക്കഴിഞ്ഞു. സ്കൂട്ടര്‍, സ്വര്‍ണനാണയം, രാജ്യാന്തര ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങളും ആറ് പേര്‍ സ്വന്തമാക്കി.