തിരുകൊച്ചി ഗ്രൂപ്പിന്റെ ബാങ്കിങ് ഇതര ധനകാര്യ കമ്പനിക്ക് കൊച്ചിയിൽ തുടക്കമായി. 91മുതൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കേരളത്തിലെ ആദ്യ ശാഖയാണിത്. തിരുക്കൊച്ചിയുടെ ബ്രാന്‍ഡ് അംബാസഡർ നടൻ ജഗദീഷ് ലോഗോ പ്രകാശനം ചെയ്തു. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായ ചടങ്ങില്‍ തിരുകൊച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ പി.എബ്രഹാം, ഡയറക്ടര്‍ രമ്യ ഗീവര്‍ തുടങ്ങിയവർ പങ്കെടുത്തു. ബെംഗളൂരു, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഗോള്‍ഡ് ലോണ്‍ ശാഖകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് തിരുകൊച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ പി എബ്രഹാം അറിയിച്ചു.