ഇന്ത്യയിലെ ആദ്യത്തെ ജൈവ മണ്ഡലമായ നീലഗിരിയുടെ സംരക്ഷണവും വൈവിധ്യവും ചര്‍ച്ച ചെയ്യുന്ന നീലഗിരി സ്‌കേപ്‌സ് സമ്മേളനം ഇന്ന് അവസാനിക്കും. ഊട്ടി എച്ച്.എ.ഡി.പി ഹാളിലാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം. ബയോ മണ്ഡല സംരക്ഷണം, സുസ്ഥിര വികസനം, ഭാവി തുടങ്ങിയവ ചര്‍ച്ചയാകുന്ന വേദിയില്‍ പ്രമുഖര്‍ സംസാരിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നിലഗിരി ജൈവ മണ്ഡലത്തിന്‍റെ പുനരുജ്ജീവനത്തിനു ശാസ്ത്രീയവും സുസ്ഥിരവുമായ കൂട്ടായ പ്രവര്‍ത്തനം എന്നതാണ് ഇത്തവണ സമ്മേളനം മുന്നോട്ടു വെക്കുന്ന ആശയം.
സമ്മേളനത്തിന്‍റെ ഭാഗമായി ഹാളില്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. യുനെസ്‌കോ നാച്വറല്‍ സയന്‍സ് മേധാവി ബെന്നി ബോയര്‍, ജില്ലാ കലക്‌ടര്‍ ലക്ഷ്‌മി ഭവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ദിന ചര്‍ച്ചയില്‍ സംഘാടക സമിതിയംഗം ജോണി ജോണ്‍ മോഡറേറ്ററായി. ഏതൊരു ജൈവമണ്ഡലത്തിന്‍റെയും ആദ്യത്തെ കാവലാള്‍ തദ്ദേശ ജനതയാണെന്ന് ബെന്നി ബോയര്‍ പറഞ്ഞു