കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും സമ്മാനപദ്ധതിയുടെ നറുക്കെടുപ്പിൽ വിജയികളെ തിരഞ്ഞെടുത്തു. വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് എൻ. ശ്രീനാഥ് അർഹനായി. നിഷ ഭാവയാനി, ആർ. ജയശ്രീ, ഹെൻ, അബ്ദുൾ ബഷീർ എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്. വ്യവസായ മന്ത്രി പി. രാജീവ്, കല്യാൺ സിൽക്സ് അൻ്റ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ എന്നിവർ പങ്കെടുത്തു.