സ്വർണ വില കുതിക്കുമ്പോൾ ആകർഷകമായ 18 ക്യാരറ്റ് ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുമായി തിരുവനന്തപുരം പോത്തീസ് സ്വർണ്ണമഹൽ. സോറ കളക്ഷൻ്റെ ഉദ്ഘാടനം സ്വർണ്ണമഹലിൽ നടന്നു. വിമൻസ് കോളജ് യൂണിയൻ ചെയർപേഴ്സൺ ഫിദ ഫാത്തിമ, ആയുർവേദ കോളജ് ചെയർപഴ്സൺ അദിതി ജി. തമ്പി, കോളജ് വിദ്യാർത്ഥികളായ സ്നേഹ പോൾ, വിനയൻ എന്നിവർ ചേർന്ന് സോറ കളക്ഷൻ ഉദ്ഘാടനം ചെയ്തു. പോത്തീസ് സ്വർണ്ണമഹൽ ഡയറക്ടർ അശോക് പോത്തി, മഹേഷ് പോത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 18 ക്യാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിൽ ജനകീയമാക്കാനുള്ള ആശയമാണ് പുതിയ പദ്ധതിക്ക് പിന്നിൽ.