കിളിമാനൂർ പുതിയകാവിൽ ബൈക്ക് റോഡിലൂടെ തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ജര്‍മന്‍ ഭാഷ പഠിക്കുന്ന സെന്ററിലേക്ക് അഭിഷേകിനെ കൊണ്ടുവിടാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്ക് അത്യാവശ്യം വേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റോഡില്‍ നിന്നും ബൈക്ക് തെന്നിത്തെറിച്ച് തുറന്നുകിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയില്‍ ഇരുവരുടേയും തലയിടിച്ച് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കേശവപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Tragic Accident Claims Lives of Two Brothers in Kilimanur:

Two brothers, Abi and Abhishek, tragically lost their lives in a devastating bike accident in Kilimanur, Kerala. The accident occurred when their motorcycle skidded on the road and fell into an open drain, resulting in fatal head injuries.