തിരുവനന്തപുരത്ത് വ്യവസായി ഹണിട്രാപ്പിന് ഇരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവ വ്യവസായി വിജയകുമാറുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് പറഞ്ഞ് കോടികള്‍ തട്ടിയെന്ന കേസിലാണ് വഴിത്തിരിവുണ്ടായത്. ഒന്നാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷും, പരാതിക്കാരനായ വ്യവസായിയും ജര്‍മ്മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പങ്കാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം.
തലസ്ഥാനത്തെ പ്രമുഖ സ്ഥാപനത്തിന്‍റെ ഉടമയാണ് പരാതിക്കാരനായ തെലങ്കാന സ്വദേശി വിജയകുമാര്‍. സ്ഥാപനത്തിന്‍റെ ഹെഡ് ഓഫീസ് കൊച്ചിയിലാണ്. പ്രതി റോഷ്‌നിയാകട്ടെ അവിടുത്തെ ജീവനക്കാരിയാണ്. 2022 മുതല്‍ പരാതിക്കാരനായ വിജയകുമാറും റോഷ്നിയുമായി ബന്ധമുണ്ട്. തന്‍റെ മകന്‍ വിജയകുമാറിന്‍റേത് തന്നെയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. ഇതോടെയാണ് അവര്‍ക്ക് ജാമ്യം നല്‍കിയതും.
ആദ്യം രണ്ടു വിവാഹങ്ങള്‍ കഴിച്ച 37 കാരിയായ റോഷ്നി വിവാഹ മോചിതയായിരുന്നു. ഇതിനിടെ മൂന്നാമത്തെ വിവാഹം കഴിച്ചു. ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസില്‍ പീഡനപരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ പരാതിക്കാരനുമായി ബന്ധമുണ്ടാകുന്നത്. പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് യുവതിക്കും യുവതി തിരിച്ചു സാമ്പത്തിക കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചൂഷണം പരിധി വിടുകയും യുവ വ്യവസായിയുടെ ഭാര്യയെ യുവതി ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.
39 കാരനായ യുവവ്യവസായി ഹണി ട്രാപ്പ് തട്ടിപ്പില്‍ കുടുങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഗത്യന്തരമില്ലാതെ ഒടുവില്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. മറ്റ് പ്രതികളും ഒന്നാം പ്രതിയുടെ സുഹൃത്തുകളുമായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ് വഞ്ചിയൂര്‍ പൊലീസ്. യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് പറഞ്ഞാണ് പണം തട്ടിയത്. ആണ്‍കുഞ്ഞ് ജനിച്ചത് വ്യവസായിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിപ്പിന് തുടക്കമിട്ടത്. 2023 ല്‍ ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞ് ജനിച്ചത് വ്യവസായിയുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഹണി ട്രാപ്പ് സംഘം തട്ടിപ്പ് നടത്തിയതെന്ന് വഞ്ചിയൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.എഫ് ഐ ആറില്‍ പറയന്നത് ഇങ്ങനെ: 22.06.2023 ലാണ് ഒന്നാം പ്രതി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്.
അന്ന് മുതല്‍ പണം തട്ടാന്‍ തുടങ്ങിയെന്നാണ് പരാതി. ആൺകുഞ്ഞ് വ്യവസായിയുടെതാണ് എന്ന് ഭാര്യയേയും മറ്റ് ബന്ധുക്കളേയും അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പണം തട്ടിയത്. ഇയാള്‍ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്‍റെ 50% ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു.പിന്നീട് പല തവണയായി 1,80,00000/- രൂപ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 1,20,00000 രൂപക്ക് തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റ് 1-ാം പ്രതിയായ യുവതി സ്വന്തം പേരിൽ വാങ്ങിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
2024 ജൂൺ മാസം 1,30,00000/- രൂപക്ക് തിരുവനന്തപുരം മലയിൻകീഴ് വില്ലേജിൽ 20 സെന്‍റ് സ്ഥലവും വാങ്ങിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലെ പല ജൂവലറികളിൽ നിന്നും ഉദ്ദേശം 45 പവനോളം സ്വർണ്ണാഭരണങ്ങൾ യുവതി യുവവ്യവസായിയെ കൊണ്ട് വാങ്ങിപ്പിച്ചു. തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിന് സമീപിച്ചത്. കേസെടുത്ത വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.