വർക്ക് ഫ്രം ഹോമിലേക്ക് മാറാനുള്ള സ്ഥിതിയിലെത്തിച്ച് തിരുവനന്തപുരം ടെക്നോ പാർക്കിലെ പാചകവാതക ക്ഷാമം. കോവിഡ് കാലത്തെ നിയന്ത്രണത്തിന് സമാനമായി വീട്ടിലിരുന്ന് ജോലി നോക്കിയാൽ മതിയെന്ന് ചില കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ചായ ഉൾപ്പെടെ ഒഴിവാക്കി ഭക്ഷണശാലകൾ നിയന്ത്രണം കൊണ്ടുവന്നതായി ജീവനക്കാർ.

പൂർണമായും അടച്ചിടൽ അല്ല. പാചകവാതക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ നേരിയ നിയന്ത്രണം ഏർപ്പെടുത്തിയേ മതിയാവൂ. നിയന്ത്രണം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാൻ ചില കമ്പനികൾ തീരുമാനിച്ചത്. ഇത് താൽക്കാലിക പരീക്ഷണമാണെങ്കിലും സ്ഥിതി തുടർന്നാൽ കൂടുതൽ കമ്പനികൾ ഈ മട്ടിലേക്ക് നീങ്ങിയേക്കും. യുദ്ധം വിവിധ മേഖലയിൽ കാര്യമായ പ്രതിസന്ധി തീർക്കുമ്പോൾ ഐ.ടി മേഖലയിലേക്കും പതിയെ കയറിക്കൂടിയതായി വ്യക്തം. കോവിഡ് കാലത്തിന് സമാനമായ സ്ഥിതിയിലേക്ക് എത്തുമോ എന്നതിലാണ് ആകാംഷ. 

ENGLISH SUMMARY:

Work from home in Kerala's Technopark is becoming a reality due to a cooking gas shortage, mirroring COVID-19 restrictions. This temporary measure might expand to more companies if the gas crisis persists.