ഗോപു നന്തിലത്ത് ഗ്രൂപ്പ്, നന്തിലത്ത് ജി-മാർട്ടിന്റെ 61-ാമത് ഹൈടെക് ഷോറൂം തൃശൂർ പൂത്തോളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ. പി. ബാലചന്ദ്രൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഭാര്യ ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചില്ലാക്സ‌് ഓഫർ സീസൺ 2 വിജയികളായ 10 പേർക്ക് മന്ത്രിയും എം.എൽ.എയും ചേർന്ന് മാരുതി എസ്പ്രസ്സോ കാറുകൾ സമ്മാനിച്ചു. ഓണക്കാലത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് നന്തിലത്ത് ജി-മാർട്ട് ഒരുക്കിയിരിക്കുന്നതെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.