കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടന നിലനിര്‍ത്തിയാണ് ഓണം ബംപര്‍ വിപണിയിലെത്തിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. 20 പേര്‍ക്ക് ഒരു കോടി വീതം 20 കോടി രണ്ടാം സമ്മാനമായയും നല്‍കും. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബംപറില്‍ നിന്നുള്ള ആകെ സമ്മാനത്തുക. ഇത്രയും വലിയ സമ്മാനത്തുക നല്‍കണമെങ്കില്‍ ലോട്ടറി വിറ്റ വകയില്‍ സര്‍ക്കാറിന് എത്ര രൂപ ലഭിക്കും.
500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും 390.63 രൂപയാണ് ടിക്കറ്റിന്‍റെ യഥാര്‍ഥ വില. ബാക്കി വരുന്ന വില 28 ശതമാനം ജിഎസ്ടിയാണ്. സര്‍ക്കാറിന് ഓണം ബംപറിന്‍റെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ സാധിക്കും. 30 ലക്ഷത്തിന്‍റെ മൂന്ന് തവണകളായാണ് സര്‍ക്കാറിന് ടിക്കറ്റുകള്‍ അച്ചടിക്കാന്‍ സാധിക്കുക. 90 ലക്ഷം രൂപ ടിക്കറ്റുകള്‍ അച്ചടിച്ചാല്‍ സര്‍ക്കാറിന്‍റെ പോക്കറ്റിലെത്തുക 351.56 കോടി രൂപയാണ്. കഴിഞ്ഞ വർഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ അതിനെ മറികടക്കുന്ന വില്പനയാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലായി ഓണം ബംപര്‍ ലഭിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക.