മുത്തൂറ്റ് ഫിനാന്‍സിന്റെ മാതൃകമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പ് കൊച്ചിയില്‍ ബിസിനസ് സ്കൂള്‍ ആരംഭിക്കുന്നു. നിയോ ടെക് ഗ്ലോബല്‍ കോര്‍പ്പറേറ്റ് ബിസിനസ് സ്കൂളിന്റെ ഫലക അനാച്ഛാദനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. അക്കാഡമിക് മികവും വ്യവസായങ്ങളുമായുള്ള സംയോജനവും സാങ്കേതിക വിദ്യ നേട്ടങ്ങളും ധാര്‍മിക നേതൃത്വവും സംയോജിച്ചാകും ക്യാംപസിന്റെ പ്രവര്‍ത്തനമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് മനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ അറിയിച്ചു. ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റുള്‍പ്പെടെയുള്ള പ്രതിനിധികളും പങ്കെടുത്തു. ഫന്‍ടെക്, അനലിറ്റിക്സ്,എച്ച്.ആര്‍.എം , മെറ്റാവേഴ്സ് എന്നിവയില്‍ സ്പെഷലൈസേഷനുള്ള കോഴ്സുകളാണ് ക്യാംപസിലുള്ളത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് അക്കാഡമിക് സെഷന്‍സ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഒന്‍പത് ലക്ഷം രൂപ വരെയുള്ള പ്രീ പെയ്ഡ് ഓഫറുകളും നല്‍കുന്നുണ്ട്.