സിറ്റി യൂണിയന്‍ ബാങ്കിന്‍റെ കൊച്ചിയിലെ രണ്ട് ശാഖകളില്‍ വ്യാജ ബോംബ് ഭീഷണി. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ഇമെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ഓഫിസുകളിലെ സുപ്രധാന സ്ഥാനങ്ങളില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു ഉച്ചയ്ക്ക് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.
2019ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകള്‍ക്ക് സമാനമായി സ്ഫോടനം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ ശാഖകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശം അയച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.