ആംകെയർ മാക്സ്ബോണ്ട് എന്ന പേരില്‍ ഫ്ലോര്‍ ടൈല്‍ പെയിന്റുകള്‍ക്ക് ബോണ്ടിങ് പ്രൈമര്‍ വിപണിയില്‍ എത്തിച്ച്, പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ആംകോസ് പെയിന്റ്സ്. ഫ്ലോർ ടൈലുകൾക്ക് കൂടുതല്‍ സുരക്ഷയും ഭംഗിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആംകോസിന്റെ ഫ്ലോര്‍ ടൈല്‍ പെയിന്റായ ആംകോസ് ഫ്ലോർ ഗാർഡിനുവേണ്ടിയാണ് ആംകെയർ മാക്സ്ബോണ്ട് ബോണ്ടിങ് പ്രൈമർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫ്ലോർ ടൈലിനും ടോപ്പ് കോട്ട് പെയിന്റിനുമിടയിൽ ശക്തമായ ബോണ്ടിങ് ഏജൻ്റായി പ്രവർത്തിച്ച് ഫ്ലോർ ടൈലുകൾക്ക് ഭംഗിയും ടോപ്പ് കോട്ട് പെയിന്റിന് കൂടുതൽ ബോണ്ടിങ്ങും ഈടുനിൽപ്പും നൽകുന്നു.