നിർമിത ബുദ്ധിയുടെ (AI) കുതിച്ചുചാട്ടത്തിന്റെ പിൻബലത്തിൽ എൻവിഡിയ (NVIDIA) ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. അമേരിക്കൻ ചിപ്പ് നിർമാതാക്കളായ എൻവിഡിയ, സാങ്കേതിക ഭീമന്മാരായ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളി 4 ട്രില്യൺ ഡോളർ വിപണി മൂല്യം പിന്നിട്ടു. AI സാങ്കേതിക വിദ്യകൾക്ക് ആവശ്യമായ ചിപ്പുകളുടെയും അനുബന്ധ സോഫ്റ്റ്‌വെയറുകളുടെയും നിർമ്മാണത്തിലെ മുൻനിര സ്ഥാനമാണ് എൻവിഡിയയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് കാരണം.
1993-ൽ സ്ഥാപിതമായ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി, 2024 ഫെബ്രുവരിയിൽ ആദ്യമായി 2 ട്രില്യൺ ഡോളർ കടന്നു, ജൂണിൽ 3 ട്രില്യൺ ഡോളർ കവിഞ്ഞു.2022 അവസാനത്തോടെ ChatGPT ആരംഭിച്ചതിനുശേഷം AI ഹാർഡ്‌വെയറിനും ചിപ്പുകൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയിൽ നിന്ന് Nvidia വൻതോതിൽ ലാഭം നേടി.
ആപ്പിളിനും മൈക്രോസോഫ്റ്റിനും 3 ട്രില്യൺ ഡോളർ കടക്കാൻ കൂടുതൽ സമയമെടുത്തപ്പോൾ, എൻവിഡിയയുടെ വളർച്ച അതിവേഗത്തിലായിരുന്നു. നിലവിൽ മൈക്രോസോഫ്റ്റ് ഏകദേശം 3.7 ട്രില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തും, ആപ്പിൾ 3.19 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.