മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇന്‍റഗ്രേറ്റഡ് ആഭരണ നിര്‍മാണ കേന്ദ്രം ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറല്‍ പാര്‍ക്കില്‍ സ്ഥാപിച്ച കേന്ദ്രത്തിന്‍റെ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍വഹിച്ചു. 3.45 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച കേന്ദ്രത്തില്‍ സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ഡിസൈനിങ്, നിര്‍മാണം, റിഫൈനിങ്, ഹാള്‍മാര്‍ക്കിങ്, വെയര്‍ ഹൗസിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മലബാര്‍ ഗോള്‍ഡിന്‍റെ ആദ്യ സംയോജിത നിര്‍മാണ കേന്ദ്രമാണിത്. തെലങ്കാന ഐടി വാണിജ്യ വ്യവസായ മന്ത്രി ഡി.ശ്രീധര്‍ ബാബു, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.