TOPICS COVERED

നല്ല റോഡുകള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബിജെപി എംപി. തെലങ്കാനയിലെ ചെവെല്ല എംപിയായ കോണ്ടാ വിശ്വേശ്വർ റെഡ്ഡിയാണ് ബസ് അപകടത്തിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയത്.  റോഡുകൾ മോശമാകുമ്പോൾ ആളുകൾ വേഗത കുറച്ച് വാഹനമോടിക്കുമെന്നും, അതിനാൽ അപകടങ്ങൾ കുറയുമെന്നുമാണ് എംപി പറ​ഞ്ഞത്. എന്നാൽ റോഡുകൾ നല്ലതാകുമ്പോൾ വേഗത കൂടുകയും തൽഫലമായി അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെവെല്ലയിൽ 19 പേർ കൊല്ലപ്പെട്ട ഒരു ബസപകടം ഉണ്ടായത്. ടിപ്പര്‍ ലോറി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് റെഡ്ഡി വിവാദ പരാമർശം നടത്തിയത്. 

മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വിശ്വേശര്‍ റെഡ്ഡി റോഡ് നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കാന്‍ വൈകുന്ന ബിആര്‍എസ് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്​തു.  എംപിയായപ്പോള്‍ റോഡുകള്‍ നവീകരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ യാതൊരു പുരേഗതിയും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Road accidents in India are a pressing concern, often exacerbated by improved road infrastructure. While good roads are intended to enhance travel, they can paradoxically lead to increased speeds and, consequently, more accidents.