സംസ്ഥാനത്ത് റബർ ബോർഡുമായി ചേർന്ന് റബർ കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയുമായി ഓട്ടോമോട്ടീവ് ടയർമാനുഫാക്ചേഴ്സ് അസോസിയേഷൻ. അഞ്ച് ലക്ഷം ഏക്കറോളം സ്ഥലത്തെ റബർ മരങ്ങൾ കേരളത്തിൽ ടാപ്പ് ചെയ്യാതെ കിടപ്പുണ്ട്. ഈ തോട്ടങ്ങൾ മാപ്പ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സഹായം തേടും. ഉൽപ്പാദിപ്പിക്കുന്ന റബറിൻ്റെ ഗുണനിലവാരം വർധിപ്പിച്ചാൽ കർഷകന് കൂടുതൽ വില ലഭിക്കുമെന്നും ആത്മ ചെയർമാൻ അരുൺ മാമ്മൻ കൊച്ചിയിൽ പറഞ്ഞു.<<ഇന്ത്യൻ റബർ വ്യവസായത്തിൻ്റെ വാർഷിക വിറ്റുവരവ് ഒരു ലക്ഷം കോടിയും കയറ്റുമതി 25000 കോടിയും കവിഞ്ഞു.