വാര്‍ഷിക വിറ്റുവരവ് ആയിരം കോടി രൂപ പിന്നിട്ടതിനോടനുബന്ധിച്ച് ഗ്രാൻഡ് 1000 പരിപാടിയൊരുക്കി കേരള വിഷൻ. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ടി.എസ്.പി പ്രമോ വീഡിയോയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രാൻഡ് പ്രഖ്യാപനം കേരള കമ്യൂണിക്കേഷൻസ് കേബിൾ ലിമിറ്റഡ് എം.ഡി പി.പി.സുരേഷ് കുമാർ നിർവഹിച്ചു. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷനായിരുന്നു. കേരളവിഷൻ പുതുതായി ആരംഭിക്കുന്ന യുവ എന്റർടൈൻമെന്റ് ചാനലിന്റെ ലോഗോ പ്രകാശനം മുരളി തുമ്മാരുകുടി നിർവഹിച്ചു . ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, എം.എം.ടി.വി സി.ഇ.ഒ പി.ആർ.സതീഷ് തുടങ്ങി ഒട്ടേറെപേർ പങ്കെടുത്തു.