കൊച്ചി ലിസി ആശുപത്രിയിലേക്ക് 7 ഡയാലിസിസ് യൂണിറ്റുകൾ നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. ഡയാലിസിസ് യൂണിറ്റുകളുടെ സേവനം മിതമായ നിരക്കിൽ മികച്ച രീതിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശുപത്രിയിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ 2025ലെ പദ്മ ഭൂഷൺ ജേതാവും, ലിസ്സി ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് സർജ്ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു.