മികച്ച ബ്രാന്‍ഡ് പരസ്യത്തിനുള്ള പൂവച്ചല്‍ ഖാദര്‍ പുരസ്കാരം മില്‍മയ്ക്ക്. 2024ല്‍ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യചിത്രമാണ് മില്‍മയെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കെവിന്‍സ് ഡ്രീംസാണ് പരസ്യചിത്രം നിര്‍മിച്ചത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ കാവാലം ശ്രീകുമാറില്‍നിന്ന് മില്‍മ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ശ്രീജിത്ത് നായര്‍ പുരസ്കാരം ഏറ്റുവാങ്ങി. സംവിധായകനും നിര്‍മാതാവുമായ എം.രഞ്ജിത്ത്, സിനിമ താരങ്ങളായ മാലാ പാര്‍വതി, സുധീര്‍ കരമന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.