സംസ്ഥാന സ്കൂൾ ഒളിംപിക്സിലെ മികച്ച അത്‌ലറ്റിന് മലയാള മനോരമയുടെ ഒരു പവൻ സ്വർണപ്പതക്കം. അത്‌ലറ്റിക്സിൽ സീനിയർ വിഭാഗത്തിൽ മികച്ച താരങ്ങളായ ആദിത്യ അജി, നിവേദ് കൃഷ്ണ എന്നിവരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വർണ്ണപ്പതക്കം അണിയിച്ചു. 100, 200, 100 മീറ്റർ ഹർഡിൽസ്, 100 മീറ്റർ റിലേ എന്നീ ഇനങ്ങളിലാണ് ആദിത്യ അജി സ്വർണം നേടിയത്. 100, 200 മീറ്റർ ഇനങ്ങളിൽ ആണ് നിവേദ് കൃഷ്ണയുടെ സ്വർണ നേട്ടം.