റീട്ടെയില്‍ സ്വര്‍ണ വ്യാപാരരംഗത്തും സജീവമായി വിന്‍സ്മെര ഗ്രൂപ്പ്. സ്വര്‍ണാഭരണ നിര്‍മ്മാണ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിന്‍സ്മെരയുടെ പുതിയ ഷോറൂം കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുമെന്നത് വിന്‍സ്മെരയുടെ പ്രത്യേകതയാണ്.
സ്വര്‍ണാഭരണ നിര്‍മ്മാണ കയറ്റുമതി മേഖലയില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള വിന്‍സ്മെര ഗ്രൂപ്പിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം കോഴിക്കോട് പൊറ്റമ്മലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ആഭരണങ്ങളും ഡിസൈനുകളും വിന്‍സ്മെര ഒരുക്കിയിട്ടുണ്ട്. സ്വന്തം പണിശാലകളില്‍ നിര്‍മ്മിക്കുന്ന പാരമ്പര്യവും ആധുനികതയും ഇടകലര്‍ന്നതാണ് പുതിയ ആഭരണ കളക്ഷനുകള്‍.
പതിനായിരത്തിലധികം സ്ക്വയര്‍ ഫീറ്റിലുള്ള ഷോറൂമില്‍ സ്വര്‍ണം, ഡയമണ്ട്, പോള്‍ക്കി, പ്രഷിയസ് സ്റ്റോണ്‍സ്, വെള്ളി എന്നിവയുടെ രാജ്യാന്തര നിലവാരത്തിലുള്ള ആഭരണങ്ങള്‍ കുറഞ്ഞ പണിക്കൂലിയില്‍ ലഭ്യമാകും. കൊച്ചിക്ക് ഒപ്പം രാജ്യത്തിനകത്തും പുറത്തുമായി പത്ത് പുതിയ ഷോറൂമുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. സ്വന്തമായി ഒരു ബ്രാന്‍ഡ് വിപണിയിലെത്തിക്കുകയെന്നതാണ് വിന്‍സ്മെര ഗ്രൂപ്പിന്‍റെ ലക്ഷ്യം. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് കോഴിക്കോട് ഷോറൂമിന്‍റെ ഗ്രാന്‍ഡ് ഓപ്പണിംങ് ബ്രാന്‍ഡ് അംബസിഡറായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.