കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയ സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്. വിദേശത്തേക്ക് കടന്ന കുടുക്കിൽ ബാബു താമരശേരി പഞ്ചായത്തിലെ 11-ാം വാർഡ് UDF സ്ഥാനാർഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത് . പത്രിക തയാറാക്കാന്‍ സഹായിച്ച ലീഗ് നേതാവ് കസ്റ്റഡിയില്‍ ആണ്.
ബാബുവിനെതിരെ താമരശേരി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശേരി പഞ്ചായത്തിലെ 11-ാം വാർഡ് UDF സ്ഥാനാർഥിയായ കുടുക്കിൽ ബാബുവിൻ്റെ നാമനിർദേശ പത്രിക തയ്യാറാക്കാൻ സഹായിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ ഹാഫിസ് റഹ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാബു എവിടെയാണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഹാഫിസ് റഹ്മാനെ കസ്റ്റഡിയിൽ എടുത്തത്.