സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് സ്ഥാപിച്ച ഐ.ടി ട്വിന്‍ ടവര്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 30 നില വീതം ഉയരമുള്ള രണ്ടു ടവറുകളിലായി 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്പേസ് ഐ.ടി കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കും. ഇതില്‍ 10 ശതമാനം സ്പേസ് നാല് കമ്പനികള്‍ വാടകയ്ക്ക് എടുത്തു കഴിഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് 80% സ്ഥലവും വാടകയ്ക്ക് നല്‍കാനാകുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഐ.ടി ഡവലപ്പര്‍മാര്‍ ഈടാക്കുന്നതിന്‍റെ മൂന്നിലൊന്ന് വാടക മാത്രമാണ് ലുലു ഐ.ടി ട്വിന്‍ ടവറില്‍ ഈടാക്കുന്നത്. മുപ്പതിനായിരം പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്നതാണ് പദ്ധതി. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ നിഷാദ് അഷ്റഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷ്റഫ്, ലുലു ഐ.ടി പാര്‍ക്സ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.