മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാര്‍ഷിക ഓട്ടോമോട്ടീവ് ഡിവിഷന്‍ ഡീലേഴ്‌സ് കോണ്‍ഫറന്‍സില്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടി ഇറാം മോട്ടോഴ്‌സ്. രണ്ട് അവാര്‍ഡുകള്‍ക്കാണ് ഇറാം മോട്ടേഴ്‌സ് അര്‍ഹരായത്. ജൂണ്‍ 11 മുതല്‍ 14 വരെ ലണ്ടനില്‍ നടന്ന സമ്മേളനത്തിലായിരുന്നു പുരസ്കാര പ്രഖ്യാപനവും വിതരണവും. യൂട്ടിലിറ്റി വെഹിക്കിള്‍ വില്‍പ്പന വിഭാഗത്തിലും ഇലക്ട്രിക് വെഹിക്കിള്‍സിന്റെ മീല്‍ എക്‌സലന്‍സ് വിഭാഗത്തിലുമാണ് പുരസ്കാരം. ഇറാം മോട്ടോഴ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ്, നുഷൈഭ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡീലര്‍മാരും, മഹീന്ദ്ര & മഹീന്ദ്രയിലെ പ്രതിനിധികള്‍ അടക്കം 300 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്റെ വടക്കന്‍ കേരള മേഖലാ ഡീലറാണ്ഇറാം മോട്ടോഴ്‌സ്.