ബയോ ഫ്യൂവൽ നിർമാണത്തിൽ പുതിയ ചുവടുവച്ച് സെൻട്രിയൽ ബയോ ഫ്യൂവൽസ് ലിമിറ്റഡ്.പ്രതിദിനം 300 കിലോ ലിറ്റർ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫാക്ടറി ആണ് ഗോവയിൽ തുടങ്ങുന്നത്.ഗോവയിലെ നവേലിം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 65 ഏക്കറോളം സ്ഥലത്താണ് പുതിയ ഉൽപാദന കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദൂരവ്യാപകമായ ക്ഷാമം മറികടക്കുക, പരിസ്ഥിതി സംരക്ഷിക്കുക, കർഷകരെ സഹായിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതിയിലെ പ്ലാന്റ് 2026ൽ കമ്മീഷൻ ചെയ്യുവാൻ സാധിക്കുമെന്ന് കമ്പനി കൊച്ചിയിൽ പറഞ്ഞു..