അഹമ്മദാബാദ് വിമാന ദുരന്ത ബാധിതര്‍ക്കുള്ള ക്ലെയിം സെറ്റില്‍മെന്റുകള്‍ വേഗത്തിലാക്കാന്‍ എല്‍ഐസി. ക്ലെയിം ലഭിക്കുന്നതിനായി മരണ സര്‍ട്ടിഫിക്കറ്റിന് പകരം, പോളിസി ഉടമ മരിച്ചതിന്റെ സര്‍ക്കാര്‍ രേഖകളിലെ തെളിവോ, കേന്ദ്ര- സംസ്ഥാന സർക്കാർ എയർലൈൻഅതോറിറ്റികൾ നൽകുന്ന ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ
തെളിവായി സ്വീകരിക്കപ്പെടും. ബാധിത കുടുംബങ്ങളിലേക്ക് ക്ലെയിമുകൾ വേഗത്തിൽ സെറ്റിൽ ചെയ്യാന്‍ ശ്രമിക്കും. കൂടുതൽ സഹായത്തിനായി ക്ലെയിമന്റുമാർക്ക് അടുത്തുള്ള ബ്രാഞ്ച്/ഡിവിഷൻ/കസ്റ്റമർ സോണുമായി ബന്ധപ്പെടാവുന്നതാണെന്നും എല്‍ഐസി അറിയിച്ചു.