തിരുഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള NABH സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെ ക്വാളിറ്റി അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 61 ആയൂര്‍വേദ ഡിസ്പെന്‍സറി, ഒരു സിദ്ധ ഡിസ്പെന്‍സറി, 38 ഹോമിയോപ്പതി ഡിസ്പെനസറികള്‍ക്കുമാണ് പുരസ്കാരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് NABH അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ ആയുഷ് അംഗീകാരമുള്ള സ്ഥാപനങ്ങളുടെയെണ്ണം 250 ആയി.