കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളി ചുമതലയേൽക്കുന്നു. കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, മാനേജിംഗ് ഡയറക്‌ടര്‍ ആര്‍. കാര്‍ത്തിക് എന്നിവർ സമീപം.

കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. നിവിന്‍ പോളി ആദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക അംബാസഡറാകുന്നത്. കല്യാൺ ഹോംസിന്‍റെ മുഖമെന്ന നിലയിൽ, ബ്രാൻഡിന്‍റെ മുഖ്യ പ്രചാരണങ്ങൾക്ക് നിവിന്‍ നേതൃത്വം നൽകും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി കമ്പനി  ദീര്‍ഘകാലമായി നിലനിര്‍ത്തുന്ന വൈകാരിക അടുപ്പം, വിശ്വാസ്യത തുടങ്ങിയ മൂല്യങ്ങള്‍ക്ക് കരുത്ത് പകരാന്‍ നിവിന്‍ പോളിയുടെ സാന്നിധ്യം സഹായിക്കുമെന്ന് കരുതുന്നതായി കമ്പനി അറിയിച്ചു. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേര്‍ച്ചയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും കല്യാണ്‍ ഹോംസ് മാനേജ്മെന്‍റ് പറഞ്ഞു.

നിവിന്‍ പോളിയെ ബ്രാന്‍ഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കല്യാണ്‍ ഹോംസ് മാനേജിംഗ് ഡയറക്‌ടര്‍ ആര്‍.കാര്‍ത്തിക് പറഞ്ഞു. നിവിന്‍റെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും. സംശുദ്ധിയും രൂപകല്‍പ്പനയിലെ മികവും നീണ്ടുനില്‍ക്കുന്ന മൂല്യവും കല്യാണ്‍ ഹോംസ് എന്നും കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഒരു ബ്രാന്‍ഡുമായി ഇത്തരത്തില്‍ സഹകരിക്കുന്നതെന്ന് നിവിന്‍ പോളി പറഞ്ഞു. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാണ്‍ ഹോംസ് ഓരോ പദ്ധതിയിലും പുലര്‍ത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാര്‍ഹമാണെന്നും നിവിന്‍ പോളി പറഞ്ഞു

അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തില്‍ 600 കോടി രൂപ ചെലവില്‍ അഞ്ച് പുതിയ റസിഡന്‍ഷ്യല്‍ പ്രോജക്‌ടുകള്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകര്‍ പ്രൊമോട്ട് ചെയ്യുന്ന കല്യാണ്‍ ഹോംസിന് നിലവില്‍ കേരളത്തില്‍ 25 പ്രൊജക്‌ടുകളുണ്ട്. കൊച്ചി തേവരയില്‍ ആരംഭിച്ച 'എ ഡിഫറന്‍റ് സ്‌റ്റോറി' എന്ന അള്‍ട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതില്‍പ്പെടുന്നു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈവര്‍ഷം പുതിയ പദ്ധതികള്‍ തുടങ്ങും.

Nivin Pauly Joins Kalyan Homes as Brand Ambassador; Company Announces ₹600 Cr Investment:

Kalyan Homes has officially announced actor Nivin Pauly as its brand ambassador, marking the star's first-ever official brand endorsement. The partnership aims to strengthen the brand's values of trust and emotional connection with homebuyers across Kerala. Alongside this announcement, Kalyan Homes revealed plans to invest 600 crore INR in five new residential projects across major cities like Kochi, Trivandrum, Thrissur, and Kozhikode. The company, promoted by the founders of Kalyan Jewellers, currently manages 25 projects, including the ultra-luxury "A Different Story" in Kochi.