അത്യാധുനിക നേത്രചികിത്സാ സൗകര്യങ്ങളുമായി'ദി ഐ ഫൗണ്ടേഷന്‍' തൃശൂരിൽ പ്രവർത്തനം തുടങ്ങി.ദക്ഷിണേന്ത്യയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേത്ര ആശുപത്രി ശൃംഖലയാണ് 'ദി ഐ ഫൗണ്ടേഷന്‍'. ഇരുപത്തിയേഴാമത് ആശുപത്രിയാണ് തൃശൂരില്‍ ആരംഭിച്ചത്. ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ  നേത്രരോഗ വിദഗ്ധന്‍ ഡോ. ഡി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് കൂര്‍ക്കഞ്ചേരിയില്‍ ഈ ആശുപത്രി  സജ്ജമാക്കിയത്.  കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍  ആശുപത്രിയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ മുഖ്യാതിഥിയായിരുന്നു. 

ദേശീയ ഗുണനിലവാര മാനദണ്ഡമായ എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്. പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ആശുപത്രി കെട്ടിടം .

ENGLISH SUMMARY:

The Eye Foundation Thrissur has opened its 27th super specialty eye hospital in Kerala, offering advanced ophthalmology services. This NABH accredited facility, led by Dr. D. Ramamurthy, aims to provide top-tier eye care to the region