മലയാള മനോരമയുടെ സഹകരണത്തോടെ വാക്കറു കൊച്ചി വാക്കത്തണ്‍ മാര്‍ച്ച് 29ന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍‌ട്ട് ട്രസ്റ്റ് സ്റ്റേഡിയത്തില്‍ നടക്കും. പ്രമുഖ പാദരക്ഷാ ബ്രാന്‍ഡായ വാക്കറുവാണ് കൊച്ചി വാക്കത്തണ്‍ 2026ന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍. അർബുദത്തിനെതിരായ പോരാട്ടത്തിന മികച്ച പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം കൊച്ചി നടക്കാൻ പോകുന്നത്.  എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടുന്ന സാധാരണക്കാരായ കാൻസർ രോഗികൾക്ക് വേണ്ടിയാണ് ഈ വലിയ മുന്നേറ്റം.  ഒരുമിച്ചു നടക്കാൻ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ പങ്കുചേരാം. വാക്കറു കൊച്ചി വാക്കത്തോണിൽ 2 വിഭാഗങ്ങളാണുള്ളത്. ഫാമിലി വോക്ക് അല്ലെങ്കിൽ ഒരു ഫൺ വോക്ക് എന്ന നിലയിൽ 5 കിലോമീറ്റർ തെരഞ്ഞെടുക്കാം. ഫിറ്റ്നസ് ലവേഴ്‌സിന 10 കിലോമീറ്റർ ചലഞ്ചിൽ പങ്കെടുക്കാം .കേരളത്തിലെ ഏറ്റവും വലിയ വോക്കിങ് ഇവന്‍റായ വാക്കറു കൊച്ചി വാക്കത്തോൺ 2026 ഭാഗമാകാൻ walkkaro.com സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും.

ENGLISH SUMMARY:

The 'Walkaroo Kochi Walkathon 2026', organized in association with Malayala Manorama, is scheduled for March 29th at the Cochin Port Trust Stadium, Willingdon Island. This year’s event is dedicated to supporting cancer patients receiving treatment at the Oncology Department of Ernakulam General Hospital. Participants can choose between a 5km Family/Fun Walk or a 10km Fitness Challenge. Known as Kerala's largest walking event, interested individuals can register via www.walkkaro.com to walk for this noble cause.