KSFE ഡയമണ്ട് ചിട്ടിയിലെ സമ്മാനാര്‍ഹർക്ക് ചെക്കുകൾ വിതരണം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ . തൃശൂരിലെ KSFE ആസ്ഥാന മന്ദിരത്തിൽ നടന്ന യോഗത്തിലാണ് സമ്മാനവിതരണം നടന്നത്. ഒന്നാം സമ്മാനം നേടിയ പെരിങ്ങനം ശാഖയിലെ ചിട്ടി വരിക്കാരൻ ആദർശിന് 25 ലക്ഷം രൂപയുടെയും രണ്ടാം സമ്മാനത്തിന് അർഹനായ മുതുകുളം ശാഖയിലെ വരിക്കാരൻ സരസന് 15 ലക്ഷം രൂപയുടെയും സമ്മാന ചെക്കുകളാണ് ധനമന്ത്രി വിതരണം ചെയ്തത്. KSFE ചെയർമാൻ വരദരാജൻ അധ്യക്ഷനായിരുന്നു യോഗത്തിൽ KSFE എംഡി ഡോ സനിൽ എസ്.കെ, ജനറൽ മാനെജർ പി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.