കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങൾക്ക് കൊച്ചിയിൽ തുടക്കം. ഹേമമാലിനി എംപി ഉദ്ഘാടനം ചെയ്തു. കെ.എൽ.എം ആക്‌സിവ ചെയർമാനും അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഫിനാൻഷ്യൽ ലിറ്ററസി മിഷന്‍റെ ഉദ്ഘാടനവും കമ്പനിയുടെ 25 വർഷത്തെ വളർച്ചയുടെ നിർണായക നാഴികക്കല്ലുകൾ അടങ്ങിയ കോഫി ടേബിൾ ബുക്ക് പ്രകാശനവും നടന്നു. 2030ലേക്കുള്ള റോഡ്‍മാപ്പ് 'ഫിൻസൈറ്റ് 2030' സമ്മേളനത്തിൽ അവതരിപ്പിച്ചു.
അടുത്ത 5 വർഷത്തിൽ അതിവേഗ വളർച്ച ലക്ഷ്യമിടുന്ന കമ്പനി ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. മുഴുവൻ സംസ്ഥാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. രജതജൂബിലിയോടനുബന്ധിച്ച് 25 സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.