klm-axiva

രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റോഡ് ഷോ ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവിന് കാസർകോട് തുടക്കം. കാസർകോട് കെ.എൽ.എം ആക്സിവ മെയിൻ ബ്രാഞ്ചിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.

 കെ.എൽ.എം ആക്സിവ രജത ജൂബിലി വർഷത്തിൽ വിപുലമായ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക സ്വാതന്ത്ര്യമെന്ന ആശയത്തിൽ ഊന്നി റോഡ് ഷോ സംഘടിപ്പിക്കുന്നത്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ റോഡ്ഷോ ഫ്ലാഗ് ഓഫ് ചെയ്തു.

സി.ഇ.ഒ മനോജ് രവി ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന സ്വീകരണച്ചടങ്ങുകളിൽ വിവിധ മേഖലകളിലെ പ്രമുഖർ അണിചേരും. കാസർകോട് നിന്ന് തുടങ്ങിയ യാത്ര മെയ്‌ 20ന് തിരുവനന്തപുരത്ത് സമാപിക്കും. 

ENGLISH SUMMARY:

The state-wide road show Financial Freedom Drive organized by KLM Axiva Finvest, a leading financial services company in the country, has begun in Kasaragod. The state-level inauguration was held at the KLM Axiva Main Branch in Kasaragod.