24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വിറ്റഴിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി എല്‍.ഐ.സി. ജനുവരി ഇരുപതിന് അഞ്ച് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി ഒരുനൂറ്റി ഏഴ് പോളിസികള്‍ വിറ്റാണ് റെക്കോര്‍ഡ് നേടിയത്. ഗിന്നസ് റെക്കോര്‍ഡ് നേടാനായതില്‍ സന്തോഷമുണ്ടെന്നും നേട്ടം കൈവരിക്കാനായി പരിശ്രമിച്ച ഏജന്റുമാരോടും തങ്ങളോട് സഹകരിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും എല്‍.ഐ.സി അധികൃതര്‍ അറിയിച്ചു.