തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് നല്‍കി കേരളവിഷൻ എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ്. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്, കേരളവിഷന്‍ ഡിജിറ്റല്‍ ടിവി എന്നിവയുടെ സഹകരണത്തോടെയാണ് ആംബുലന്‍സ് നല്‍കിയത്. മന്ത്രി ആര്‍. ബിന്ദു ആംബുലന്‍സ് സമര്‍പ്പണം നടത്തി. 

തൃശൂര്‍ ഡിഎംഒ ഡോ. ടി.പി. ശ്രീദേവി ആംബുലന്‍സ് ഏറ്റുവാങ്ങി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  സി.ഒ.എ ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ്, കേരളവിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, കേരളവിഷന്‍ എം.ഡി പി.പി.സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.  കാരുണ്യ രംഗത്ത് കൈത്താങ്ങാകാൻ 23 ലക്ഷം രൂപയോളം ചിലവഴിച്ചാണ് കേരള വിഷൻ ആംബുലൻസ് സമർപ്പിച്ചത്.

ENGLISH SUMMARY:

An ambulance was donated to Puthukkad Taluk Hospital in Thrissur by the Kerala Vision NH Anwar Trust. The initiative was supported by the Cable TV Operators Association, Kerala Vision Broadband, and Kerala Vision Digital TV. Minister R. Bindu officially handed over the ambulance.