എം.സി.ആർ കലക്ഷന്റെ പുതിയ ഷോറും ആലുവ മാർക്കറ്റ് റോഡിൽ തുറന്നു. ടി.എ. ഏലിയാമ ചാക്കോ ഉദ്ഘാടനം ചെയ്തു. എം. സി.ആറിന്റെ പതിനെട്ടാമത്തെ ഷോറും ആണ് ആലുവയിലേത്. കോട്ടൺ, ലിനൻ ഷർട്ടുകളുടെ നവീനവും, നൂതനവുമായ വിവിധങ്ങളായ കലക്ഷൻ ഷോറൂമിലുണ്ടെന്ന് ചെയർമാൻ എം.സി. റോബിൻ പറഞ്ഞു. മാനേജിങ് ഡയറക്ടർ എം. സി. റിക്സൺ അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.