നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് എക്സിബിഷന്‍ ഇന്‍ഡെക്സ് എക്സ്പോ 2025ന് സമാപനമായി. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു പരിപാടി. കേന്ദ്ര സർക്കാരിന്‍റെ കീഴിലെ നാല് മന്ത്രാലയങ്ങളുടെയും ഇരുപത് വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നാല് ദിവസങ്ങളിലായി നടന്ന എക്സിബിഷനില്‍ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള സെമിനാറുകളും കേന്ദ്രമന്ത്രിമാര്‍, എംബസി പ്രതിനിധികള്‍, വ്യാവസായ പ്രമുഖര്‍ എന്നിവരുടെ പ്രത്യേകം സെഷനുകളും സംഘടിപ്പിച്ചു. നാനൂറിലധികം സ്റ്റാളുകാണ് എക്സിബിഷനില്‍ ക്രമീകരിച്ചിരുന്നത്. എംഎസ്എംഇ സഹായത്തോടെ സംരംഭങ്ങൾക്കുള്ള മാർക്കറ്റിംഗ് അവസരങ്ങളും വിദേശ പ്രതിനിധികളുമായുള്ള സംവാദങ്ങളും എക്സ്പോയെ വ്യത്യസ്തമാക്കി.