തൃശൂര്‍ പൂരത്തിലെ പെണ്‍താരത്തെ ഈസ്റ്റേണ്‍ ആദരിച്ചു. ഈസ്റ്റേണ്‍ പെണ്‍പൂരം എന്ന പേരിലായിരുന്നു പരിപാടി. വനിതകളുടെ സാന്നിധ്യം പൂരത്തില്‍ കൂടുതല്‍ ഉറപ്പാക്കാനായിരുന്നു ഈ പരിശ്രമം. കുറങ്കുഴല്‍ വാദനത്തില്‍ വിദഗ്ധയായി മാറിയ ഹൃദ്യ കെ സുധീഷിനെ ചടങ്ങില്‍ ആദരിച്ചു. വരുംവര്‍ഷങ്ങളില്‍ സ്ത്രീകളുടെ പങ്ക് കൂടിവരട്ടേയെന്ന് ഈസ്റ്റേണ്‍ സെയില്‍സ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ലൗലി ബേബി പറഞ്ഞു.