പ്രമുഖ ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ ഈസ്റ്റേണ്‍, ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാക്കളായ വീയപുരം ചുണ്ടന്‍റെ ഉടമസ്ഥരായ വിബിസി കൈനകരിയുമായി സഹകരിച്ചുള്ള ലഘുചിത്രം പുറത്തിറക്കി. വീയപുരം ഗ്രാമത്തിന്‍റെയും വില്ലേജ് ബോട്ട് ക്ലബ്ബിന്‍റെയും പ്രചോദനാത്മകമായ യാത്രയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ് ആഘോഷചിത്രം. നെഹ്‌റു ട്രോഫി വള്ളംകളി ജനങ്ങളുടെ ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും അജയ്യമായ ആത്മാവിന്‍റെയും ജീവനുള്ള പ്രതീകമാണെന്ന് ഈസ്റ്റേൺ സി.ഇ.ഒ. ഗിരീഷ് നായർ വ്യക്തമാക്കി.