ഈസ്റ്റേണിന്‍റെ പുതിയ ഉല്‍പ്പന്നം സൂപ്പര്‍ കശ്മീരി ചില്ലി പൗഡര്‍ പുറത്തിറക്കി.കോഴിക്കോട് നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ ഇന്നോേവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്.കൂടുതല്‍ നിറവും കുറഞ്ഞ എരിവും നല്‍കുന്ന മുളക് ചേര്‍ത്താണ് സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍ തയ്യാറാക്കിയിരിക്കുന്നത്. കറികള്‍ക്ക് നിറവും രുചിയും ലഭിക്കാന്‍ വിവിധതരം മുളകുപൊടികള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ഈസ്റ്റേണ്‍ സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍ പുറത്തിറക്കിയതെന്നും ഈസ്റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ പറഞ്ഞു.