കോഴിക്കോട് നഗരം ചുറ്റിക്കാണാനായി കെഎസ്ആര്‍ടിസി സിറ്റി റൈഡ് ബസ് ഓടിത്തുടങ്ങി. മുകള്‍ഭാഗം തുറന്നുകിടക്കുന്ന ഡബിള്‍ ഡക്കര്‍ ബസാണ് എത്തിയത്. ഉത്തരവാദിത്ത ടൂറിസത്തിന് പ്രധാന്യം നല്‍കിയുള്ള പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 

തുറസായ സീറ്റിലിരുന്ന് കുശലം പറഞ്ഞ് സായാഹ്നം ആസ്വദിച്ച് കടല്‍ക്കാറ്റേറ്റ് ആന വണ്ടിയിലൊരു യാത്രയായാലോ... നേരെ കോഴിക്കോട്ടേക്ക് പോന്നോളൂ..ഇലക്ട്രിക്ക് ഡബിള്‍ ഡക്കര്‍ ബസാണ് ഓടിത്തുടങ്ങിയത്. നിലവില്‍ അഞ്ച് ട്രിപ്പുകളാണ് പ്രഖ്യാപിച്ചത്. 16 കിലോമീറ്ററാണ് ഓരോ യാത്രയുടെയും ദൈര്‍ഘ്യം. ഒരു മണിക്കൂര്‍ 20 മിനിറ്റ് യാത്ര ചെയ്യാം.

വൈകീട്ട് മൂന്ന് മണിമുതലാണ് ട്രിപ്പ് തുടങ്ങുക. ബസിന് മുകളിലെ സീറ്റില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും ‌യാത്രചെയ്യാം.  മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മനലില്‍ നിന്നാണ് യാത്ര തുടങ്ങുക,. നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യാത്ര നടത്താനാണ് ഉദ്ദേശിക്കുന്നത്.  വഴിയരികിലെ മരച്ചില്ലകള്‍, കേബിള്‍ എന്നിവയുടെ തടസം നീക്കിയശേഷമാവും സ്ഥിരം ട്രിപ്പുകള്‍ ആരംഭിക്കുക

ENGLISH SUMMARY:

KSRTC City Ride Kozhikode has launched an open-top double-decker bus service for exploring the city, promoting responsible tourism. This initiative offers a unique way to experience Kozhikode's attractions with a focus on passenger enjoyment and scenic views.