തൃശൂരില്‍ സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍റ് ഡയമന്‍റ്സ് തുറന്നു. നടി ശോഭന ഉദ്ഘാടനം നിര്‍വഹിച്ചു. അനു സിത്താര, ടിനി ടോം, സോനാ നായര്‍, അനുശ്രീ, അനുമോള്‍ തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള മോഡല്‍ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ലെന്നും സ്വര്‍ണമുഖിക്ക് സ്വന്തമായി നിര്‍മാണശാല ഉടന്‍ ആരംഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ കെ.പി.മനോജ് കുമാര്‍ പറഞ്ഞു. അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങിയത്.