കോഴിക്കോട് സലഫി ലേണിങ് ആന്‍റ് റിസര്‍ച്ച് സെന്‍ററിന്‍റെ 37 ആം സംസ്ഥാന സംഗമവും അവാര്‍ഡ് വിതരണവും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടക്കും. മേയ് നാലിന് നടക്കുന്ന പരിപാടിയില്‍ വൈജ്ഞാനിക സമ്മേളനം , ഖുര്‍ ആന്‍ വിജ്ഞാന മത്സരങ്ങള്‍, പുസ്തക പ്രകാശനം തുടങ്ങിയവയും ഉണ്ടാകും.
അവാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനം ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വിവിധ സെഷനുകളിലായി നടക്കുന്ന സംസ്ഥാന സംഗമത്തില്‍ മത , സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ENGLISH SUMMARY:
The 37th State Conference and Award Distribution of the Kozhikode Salafi Learning and Research Center will be held at the Muhammad Abdurahiman Sahib Memorial Jubilee Hall. The event, scheduled for May 4th, will include a scholarly conference, Quran knowledge competitions, and a book launch.