പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ വാലത്ത് ജ്വല്ലേഴ്സിന്റെ രണ്ടാമത്തെ പുതിയ ഷോറൂംആലുവ കാഞ്ഞൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ഷോറൂമിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി. മെയ് ഒന്നിന് നടക്കുന്ന ബംബര്‍ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് കാര്‍ സമ്മാനമായി ലഭിക്കും. വാലത്ത് ജ്വല്ലേഴ്സ് ചെയർമാനും എം.ഡി യുമായ ശ്രീ ജോർജ് ജോൺ വാലത്ത്, ജനറല്‍ മാനേജര്‍ ലിജോ ജോണി, ഷോറൂം മാനേജര്‍ ശിവ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.