കാൻസറിനെതിരെയുള്ള നൂതന ചികിത്സാ രീതിയായ കാർ ടി സെൽ തെറാപ്പിയുമായി കോഴിക്കോട് ആസ്റ്റർ മിംസ്. പരമ്പരാഗത കിമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി ചികിത്സയിൽ നിന്ന് വ്യത്യസ്‌തമായി കാർ ടി സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്. മറ്റു കാൻസർ ചികിത്സകളെ അപേക്ഷിച്ച് കാർ ടി സെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നതാണ് പ്രത്യേകത. ആസ്‌റ്റർ ഇൻ്റർനാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിലെ കാർ ടി സെൽ യൂണിറ്റിൻ്റെയും നവീകരിച്ച പിഎംആർ വിഭാഗത്തിൻ്റെയും ഉദ്ഘാടനം മെയ് 1ന് ഷാഫി പറമ്പിൽ എംപി നിർവ്വഹിക്കും.