കൊച്ചി ആസ്ഥാനമായ ബെന്നീസ് റോയൽ ടൂർസ് എംഡി ബെന്നി പാനികുളങ്ങരയ്ക്ക് ട്രാവല്‍ മെന്‍ഡര്‍ അവാര്‍ഡ്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് അവാര്‍ഡ് സമ്മാനിച്ചത്. ട്രാവല്‍ മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം. കേരള ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡിസും, ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്‍റ് ട്രിവാന്‍ഡ്രം ചാപ്റ്ററും ചേർന്നാണ് അവാർഡ് നല്‍കിയത്. ക്ലസ്റ്റര്‍ യൂണിവേഴ്സിറ്റ് വിസി പ്രഫ. കെ.എസ്.ചന്ദ്രശേഖരന്‍, കെഐടിടിഎസ് ഡയറക്ടര്‍ ഡോ.എം.ആര്‍.ദിലീപ് , ഡോ.പി.കെ.ഹരികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.